ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാവും നടനുമായ വിജയ്ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ പി.എച്ച്. ദിനേശ് ആണ് ഹർജി നൽകിയത്.
രാഷ്ട്രീയകാരണങ്ങളാൽ കേസെടുക്കുന്നതിൽ നിന്നും വിജയ്യെ ഒഴിവാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ഹർജി വെള്ളിയാഴ്ച ജസ്റ്റീസ് എൻ. സെന്തിൽകുമാർ പരിഗണിക്കും.
ഏഴ് മണിക്കൂർ ജനക്കൂട്ടം കാത്തുനിന്നത് വിജയ് കാരണമാണ്. ഉച്ചയ്ക്ക് 12ന് വരുമെന്ന് തെറ്റിദ്ധരിപ്പിച്ചു. വിജയ് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതും അപകടത്തിനു കാരണമായെന്നും ഹർജിക്കാരൻ പറയുന്നു.
കേസിൽ നിന്നും വിജയ്യെ ഒഴിവാക്കിയതിന്റെ കാരണം അധികാരികൾക്ക് മാത്രമേ അറിയൂ. വിജയ്യെ ഒഴിവാക്കുന്നത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാണ്. ബുസി ആനന്ദിനെതിരെ കേസെടുത്ത് കണ്ണിൽ പൊടിയിടാൻ ആണെന്നും ഹർജിയിൽ പറയുന്നു.
Tags : vijay karur madrasHighcourt