കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയറിന് നാളെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ തുടക്കമാകും.
നവംബര്‍ രണ്ടു വരെ നടക്കുന്ന മേളയിൽ ഇറ്റലി, തുര്‍ക്കി, സിംഗപ്പുര്‍, ദുബായ്, ചൈന തുടങ്ങിയ വിദേശ നിര്‍മിത ആഭരണ സ്റ്റാളുകളും ജയ്പുര്‍ ട്രഡീഷണല്‍, രാജ്കോട്ട്, കോല്‍ക്കത്ത തുടങ്ങി ഇന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളും ആഭരണ മൊത്ത വ്യാപാരികളും പങ്കെടുക്കും 150ലേറെ സ്റ്റാളുകള്‍ ഉണ്ടാകും.
Tags : Jewellery Fair