നരിച്ചിറയിലെ മത്സ്യകർഷകനായ ശിവന് വിളവെടുപ്പിൽ ചാകര
1544316
Tuesday, April 22, 2025 1:30 AM IST
ചിറ്റൂർ: നരിച്ചിറ സമിതി പാടശേഖരസമിതി കുളത്തിൽ ഇത്തവണ മത്സ്യകർഷകന് ചാകര. റോഹു, കട്ല, മൃഗാല, സൈപ്രസ്, തിലോപ്പിയ ഉൾപ്പെടെ മത്സ്യങ്ങൾ പതിവിൽ കൂടുതൽ ലഭിച്ചു. ഒന്നര, രണ്ടു കിലോ തൂക്കം വരുന്നവയാണ് മിക്കവയും. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ മീൻപിടിത്തം പ്രചരിച്ചതോടെ വാഹനങ്ങളിൽ ആവശ്യക്കാർ എത്തിയിരുന്നു.
വിപണിയിൽ കിലോ 200 രൂപ വിലയുള്ള മീനിന് നരിചിറ പാടശേഖരസമിതി മത്സ്യകർഷകർ 150 രൂപ വിലക്കാണ് നൽകുന്നത്. അടുത്ത മത്സ്യകൃഷിക്ക് കൂടുതൽ കുഞ്ഞുങ്ങൾ ഇടാനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യം പൂർണവളർച്ച എത്തിയതോടെ കുളത്തിന് കാവലേർപ്പെടുത്തി സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
മത്സ്യവില്പന മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ തുടങ്ങി വെച്ചു.
നരിച്ചിറയിലെ മത്സ്യകർഷകൻ ശിവന്റെ കുളത്തിലാണ് വിളവെടുപ്പ് നടന്നത്. ശിവൻ സ്വകാര്യ ഫാമുകളിൽ നിന്നും കൂടുതൽ വില നൽകി മുന്തിയയിനം മത്സ്യകുഞ്ഞുങ്ങൾ വാങ്ങിയാണ് കൃഷിയിറക്കിയത്.