നികുതി സ്വീകരിക്കാത്തതിനെതിരേ കോട്ടോപ്പാടം വില്ലേജ് ഓഫീസിനുമുന്നിൽ കർഷക കോൺഗ്രസ് ധർണ
1543789
Sunday, April 20, 2025 4:00 AM IST
മണ്ണാർക്കാട്: മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, സർവേ നമ്പർ 235 / എ-വൺ, എ-ടു ഭൂമിയുടെ നികുതി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം ഒന്ന് വില്ലേജിനു മുമ്പിൽ ധർണ നടത്തി.
ധർണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ബാബു അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് നേതാക്കളായ ഒ.കെ. മണി, പി. മുരളീധരൻ, ടി.കെ. ഇപ്പു, എ. അസൈനാർ, വി. പ്രീത, സി.ജെ. രമേഷ്, മണികണ്ഠൻ വടശ്ശേരി, മണ്ഡലം പ്രസിഡന്റുമാരായ ഉമ്മർ മനച്ചിത്തൊടി, കെ. വേണുഗോപാൽ, സിഗബത്തുള്ള, ഫിലിപ്പ്, പ്രേമകുമാർ കോൺഗ്രസ് നേതാക്കളായ യൂസഫ് പച്ചേരി, കാസ്സിം ആലായൻ റഹ്മത്തുള്ള സമദ്, വി. സാറ, നാസർ വേങ്ങ, പി. കൃഷ്ണപ്രസാദ്, ഉസ്മാൻ പാറോക്കോട്ട്, നഫൽ താളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.