വിൻസന്റ് ഡി പോൾ സംഘടന ഭക്ഷ്യക്കിറ്റുകൾ നൽകി
1543784
Sunday, April 20, 2025 4:00 AM IST
വടക്കഞ്ചേരി: ഈസ്റ്ററിനോടനുബന്ധിച്ച് വിൻസന്റ് ഡി പോൾ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഫാ. തോമസ് ഇടയാൽ വിതരണോദ്ഘാടനം നിർവഹിച്ചു.
ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ടോണി ചേക്കയിൽ, വടക്കഞ്ചേരി ഏരിയ കൗൺസിൽ പ്രസിഡന്റ് ബിജു പുലിക്കുന്നേൽ, മറ്റു ഭാരവാഹികളായ സണ്ണി നടയത്ത്, സേവ്യർ ചിരിയങ്കണ്ടത്ത്, ജോസ് ചുക്കനാനിക്കൽ, വിൽസൺ കൊള്ളന്നൂർ, ജെയ്സൺ മഞ്ഞളി, രാജു അമ്പൂക്കൻ, ജിൻസി ജോസഫ് എന്നിവർ പങ്കെടുത്തു.