കസ്തൂരി ശ്രീനിവാസൻ ട്രസ്റ്റിന്റെ പെയിന്റിംഗ് പ്രദർശനം 23 മുതൽ 27വരെ കോയന്പത്തൂരിൽ
1543785
Sunday, April 20, 2025 4:00 AM IST
കോയന്പത്തൂർ: കസ്തൂരി ശ്രീനിവാസൻ ട്രസ്റ്റിന്റെ 224-ാമത് പെയിന്റിംഗ് പ്രദർശനം 23 മുതൽ 27വരെ അവിനാശി റോഡിലെ അരവിന്ദ് കണ്ണാശുപത്രിക്കടുത്തുള്ള ആർട്ട് ഗാലറിയിൽ നടക്കും. റിഥമിക് പാലറ്റ് സീരീസ് 2024-25 എന്ന ബാനറിൽ രാജ്യത്തുടനീളമുള്ള വിവിധ കലാകാരന്മാരുടെ പെയിന്റിംഗുകളാണ് പ്രദർശനത്തിലുള്ളത്.
കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്രരചനാ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിൽ ട്രസ്റ്റ് പ്രശസ്തമാണ്. 2003 മുതൽ ഇതുവരെ വിവിധ തീമുകൾ, ബാനറുകളിലായി 223 കലാ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തുമുതൽ വൈകുന്നേരം ആറരവരെയാണ് പ്രദർശനം.