പനമണ്ണ മാലിന്യ സംസ്കരണകേന്ദ്രത്തിൽ പുതിയ അഞ്ചു പദ്ധതികളുടെ ഉദ്ഘാടനം
1543787
Sunday, April 20, 2025 4:00 AM IST
ഒറ്റപ്പാലം: നഗരസഭയിലെ പനമണ്ണ മാലിന്യ സംസ്കരണകേന്ദ്രത്തിൽ പുതിയ അഞ്ചു പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് (ഓർഗാനിക് കൺവർട്ടർ), സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ (പാഡ്, നാപ്കിൻ എന്നിവ കരിച്ച് സംസ്കരിക്കുന്ന സംവിധാനം) 90 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച ചുറ്റുമതിൽ, ആധുനിക മെറ്റീരിയൽ കളക്്ഷൻ സെന്റർ (എംസിഎഫ്), ജൈവ പാർക്ക് തുടങ്ങിയ അഞ്ചുപദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്ത സ്ഥലത്താണ് പുതിയ പദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നടന്നത്.
കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവി, ഉപാധ്യക്ഷൻ കെ.രാജേഷ്, നഗരസഭാ സെക്രട്ടറി കെ.പ്രദീപ് കുമാർ പ്രസംഗിച്ചു.
ബിജെപി പ്രതിഷേധം
ഒറ്റപ്പാലം: പനമണ്ണ ഗ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കോടികളുടെ വെട്ടിപ്പു നടത്തിയന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ബിജെപിയുടെ പ്രതിഷേധ മാർച്ച്.
മന്ത്രി എം.ബി. രാജേഷ് ഖരമാലിന്യ സംസ്കരണ ശാലയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുന്നതിന് എത്തിയ സമ്മേളന സ്ഥലത്തേക്ക് ആയിരുന്നു ബിജെപിയുടെ പ്രതിഷേധ മാർച്ച്.
ഷൊർണൂർ ഡിവൈഎസ്പി കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരെ അറസ്റ്റുചെയ്തുനീക്കി. ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
സി. സുമേഷ് അധ്യക്ഷനായി. കെവി. ജയൻ, പിസത്യഭാമ, എം. സുരേഷ്ബാബു, ഇ.പി. നന്ദകുമാർ, എ.പി. പ്രസാദ്, പി. ജയരാജ്, കെ.ര ഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.