ശുദ്ധജലവിതരണം 22, 23, 24ന് മുടങ്ങുമെന്നു അധികൃതർ
1543810
Sunday, April 20, 2025 4:15 AM IST
പാലക്കാട്: ജൽജീവൻ മിഷൻ പൈപ്പ്ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ 22ന് ജലവിതരണം മുടങ്ങും.
പാലക്കാട് വാട്ടർ സപ്ലൈ സ്കീമിനു കീഴിൽവരുന്ന മലമ്പുഴ, പുതുശ്ശേരി ജലശുദ്ധീകരണശാലയിലിലേക്കു വരുന്ന വൈദ്യുതി ലൈനിൽ വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലക്കാട് മുനിസിപ്പാലിറ്റി, മലമ്പുഴ, അകത്തേത്തറ,പുതുപ്പരിയാരം, പുതുശ്ശേരി, പിരിയാരി, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ 23 ന് ജലവിതരണം പൂർണമായും 24 ന് ഭാഗികമായും മുടങ്ങുമെന്നും ഉപഭോക്താക്കൾ അവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ജലവിതരണ വകുപ്പ് മലമ്പുഴ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.