പാർശ്വവത്കരിക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും മാർപാപ്പ
1544314
Tuesday, April 22, 2025 1:30 AM IST
കാലംചെയ്ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പാർശ്വവത്കരിക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും മാർപാപ്പയിരുന്നു. ലോകസമാധാനത്തിനും കാരുണ്യത്തിനും നീതിക്കും വേണ്ടി അവസാനനിമിഷംവരെ വാദിച്ച, നിലകൊണ്ട ധാർമികശബ്ദം. സുവിശേഷമൂല്യങ്ങളോടും വിശ്വസ്തതയോടും ധീരതയോടും സാർവത്രികസ്നേഹത്തോടും കൂടി പ്രതികരിച്ച ഉത്തമ ക്രിസ്തുശിഷ്യൻ.
12 വർഷക്കാലം കത്തോലിക്കാസഭയെ സ്നേഹത്തോടും കാരുണ്യത്തോടുംകൂടി ധീരമായി നയിച്ച ലോകമനഃസാക്ഷിയായി നിലകൊണ്ട പരിശുദ്ധ പിതാവിന് രാമനാഥപുരം രൂപതയുടെ സ്നേഹപ്രണാമം.
മാർ പോൾ ആലപ്പാട്ട്
രാമനാഥപുരം രൂപത മെത്രാൻ.