കരിമ്പ ഗവ. സ്കൂൾ സ്നേഹഭവനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്കു ശിലയിട്ടു
1544308
Tuesday, April 22, 2025 1:30 AM IST
കല്ലടിക്കോട്: കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് രണ്ടുവിദ്യാർഥികൾക്കുള്ള സ്നേഹഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കെ.ശാന്തകുമാരി എംഎൽഎ ശിലയിട്ടു. സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഒഴിവാക്കി രണ്ടു നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാനുള്ള ഉദ്യമത്തിന് സുമനസുകളുടെ നിർലോഭമായ പിന്തുണയാണ് ലഭിച്ചത്.
സ്വന്തമായൊരു വീടെന്ന രണ്ടു നിർധന കുടുംബങ്ങളുടെ സ്വപ്നത്തിനാണ് സ്നേഹസാക്ഷാത്കാരം നൽകുന്നത്.
വാഹന അപകടത്തിൽ നാല് പെൺകുട്ടികൾ നഷ്ടമായതിന്റെ നൊമ്പരം ഉണ്ടെങ്കിലും സ്കൂളിലെ തന്നെ വീടില്ലാത്ത രണ്ട് കുട്ടികൾക്ക് വീടൊരുക്കാനുള്ള ഉദ്യമത്തിലാണ് സ്കൂൾ അധികാരികളും രക്ഷകർതൃസമിതിയും നാട്ടുകാരും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജയശ്രീ, ഓമന രാമചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബിനോയ് എൻ.ജോൺ, ഹെഡ്മാസ്റ്റർ എം. ജമീർ, പിടിഎ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.