പാചകവാതകവില വർധിപ്പിച്ചതിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം
1544310
Tuesday, April 22, 2025 1:30 AM IST
പാലക്കാട്: നരേന്ദ്രമോദി സർക്കാർ പാചകവാതകവില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഡിസിസി ഓഫീസിന്റെ മുന്നിൽനിന്ന് തുടങ്ങിയ പ്രകടനത്തിൽ ജില്ലാ ഭാരവാഹികളായ പി.പി. പാഞ്ചാലി, ടി.ഡി. ഗീത ശിവദാസ്, പി.പി. ഇന്ദിരാദേവി, വി.എ. റഹ്മത്ത്, പ്രീജ സുരേഷ്, ശാരദ തുളസീദാസ്, കെ.വി. പാർവതി, എസ്. ശൈലജ, ലീലാമ്മ ജോസഫ്, ഡി. വിജയലക്ഷ്മി, പ്രേമലത മോഹൻദാസ്, പുഷ്പവല്ലി നന്പ്യാർ, രാധ ശിവദാസ്, പ്രകാശിനി തരൂർ, ഉഷ പാലാട്ട്, ജി. ഭാഗ്യലക്ഷ്മി, ലത വാളയാർ, എം. അനിത, ഇന്ദു നാരായണൻ, എം. ശാന്ത, ജിഷി ഗോവിന്ദൻ, ഉമൈബാൻ, രജനി സുനിൽ, റോജ മരുതറോഡ്, അനു വിജയൻ, ബി. സുനിത, റഷിദ, വി. ഗൗതമി, സഫിയ എന്നിവർ പങ്കെടുത്തു.