മനസോടിത്തിരി മണ്ണ്: തിരുമിറ്റക്കോട്ട് തണലേകുന്നതു 20 കുടുംബങ്ങള്‍ക്ക്
1544049
Monday, April 21, 2025 12:47 AM IST
തൃത്താല: തലചായ്ക്കാൻ സ്വന്തമായൊരിടം എന്ന സ്വപ്നങ്ങൾക്കു ചിറകേകുകയാണ് ചാലിശ്ശേരി വട്ടേക്കാട്ടുകുളത്ത് വി.വി. ബാലകൃഷ്ണൻ.
ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിനാവശ്യമായ ഭൂമി സ്വരൂപിക്കാൻ സർക്കാർ ആവിഷ്കരിച്ച "മനസ്സോടിത്തിരി മണ്ണ് കാമ്പയിനിന്റെ ഭാഗമായി ഒരേക്കർസ്ഥലം പഞ്ചായത്തിനു വിട്ടുനൽകിയാണ് ബാലകൃഷ്ണൻ മാതൃകയായത്. കാന്പയിനിലൂടെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ 20 കുടുബങ്ങൾക്ക് മൂന്നുസെന്റ് വീതം ഭൂമിയാണ് ബാലകൃഷ്ണൻ സൗജന്യമായി നൽകിയത്.
ശേഷിക്കുന്ന ഭൂമിയിലായി പഞ്ചായത്തിൽ അങ്കണവാടിയും പകൽവീടും ഒരുക്കും. ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിലെ മുൻ പ്രസിഡന്റാണ് ബാലകൃഷ്ണൻ. കാന്പയിനിന്റെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ഭൂമി വിതണോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. തിരുമിറ്റക്കോട് കോ- ഓപറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹ്റ അധ്യക്ഷയായി.