ബൈക്ക് യാത്രികനു പരിക്ക്
1543811
Sunday, April 20, 2025 4:15 AM IST
മുതലമട: ഗോവിന്ദാപുരത്തിനു സമീപം സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു സാരമായ പരിക്ക്. മീങ്കര പുതൂർ ഇബ്രാഹിന്റെ മകൻ ഇജാസ് (28) നാണ് പരിക്ക്. വെള്ളിയാഴ്ച പുതൂരിൽവച്ച് തമിഴ്നാട്ടിലേക്കു പോവുകായിരുന്ന സ്വകാര്യബസും മുതലമട ഭാഗത്തേക്കു വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
തലക്കും വാരിയെല്ലിനും സാരമായ പരിക്കേറ്റ യുവാവിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. കൊല്ലങ്കോട് പോലീസ് കേസെടുത്തു.