ഒറ്റപ്പാലം നഗരത്തിനുള്ളിൽ ഭീഷണിയായി അപകട ഗർത്തം
1544043
Monday, April 21, 2025 12:47 AM IST
ഒറ്റപ്പാലം: നഗരത്തിനുള്ളിൽ വാട്ടർഅഥോറിറ്റി കുഴിച്ചകുഴി അപകട ഗർത്തമായി മാറി. പൈപ്പ് ലൈൻ പൊട്ടിയതിന്റെ പേരിൽ നവീകരണത്തിനുവേണ്ടി കുഴിച്ചഭാഗം പിന്നീട് കോൺക്രീറ്റ് ചെയ്തുവെങ്കിലും അടർന്നുപോയി ഗർത്തം രൂപപ്പെട്ട സ്ഥിതിയാണ്.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ കുടുങ്ങുന്നതു പതിവായിരിക്കുകയാണ്. നഗരത്തിനുള്ളിൽ ഇത്തരത്തിലൊരു ഗർത്തം രൂപപ്പെട്ടിട്ടും പരിഹാരം കാണാൻ അധികൃതരാരും തയാറാവാത്ത സ്ഥിതിയുണ്ട്.
ഒറ്റപ്പാലം- പാലക്കാട് പ്രധാനപാതയിൽ മൂന്നുംകൂടിയ ജംഗ്ഷനുസമീപമാണ് ഈ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്.