പവർലൂം മേഖലയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധസമരമെന്ന് എഐഎഡിഎംകെ
1543786
Sunday, April 20, 2025 4:00 AM IST
കോയമ്പത്തൂർ: തിരുപ്പൂർ പവർലൂം മേഖലയിലെ പ്രശ്നത്തിനു സർക്കാർ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ.
സോമനൂരിലെ പവർലൂം തൊഴിലാളികളുടെ നിരാഹാര സമരക്യാമ്പ് സന്ദർശിച്ച നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി സെന്തിൽ ബാലാജി ഉടൻ തന്നെ ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തി പവർലൂം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുലൂർ എംഎൽഎ കന്തസാമി ആവശ്യപ്പെട്ടു.