പീഡാനുഭവദിന പരിഹാര പ്രദക്ഷിണം
1543814
Sunday, April 20, 2025 4:15 AM IST
പാലക്കാട്: ദുഃഖവെള്ളിദിനത്തിൽ പീഡാനുഭവദിന പരിഹാരപ്രദക്ഷിണം പാലക്കാട് കത്തീഡ്രലിൽനിന്ന് കോട്ടമൈതാനിയിലെ രാപ്പാടി സ്റ്റേഡിയത്തിലേക്കു കാൽനടപ്രദക്ഷിണമായി എത്തിച്ചേർന്നു.
പാലക്കാട് ഫൊറോനയിൽ ഉൾപ്പെട്ട വിവിധ ദേവാലയങ്ങളിൽനിന്നുള്ള പരിഹാരപ്രദക്ഷിണങ്ങൾ രാപ്പാടി ഓപ്പൺ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നശേഷം ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ പീഡാനുഭവദിന സന്ദേശം നൽകി.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സന്ദേശവും വിശുദ്ധകുരിശിന്റെ ആശീർവാദവും നൽകി. പാലക്കാട് ഫൊറോന വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപറമ്പിൽ, ഫാ. വാൾട്ടർ തേലപ്പിള്ളി, ഫാ.ജെയിംസ് ചക്യാത്ത്, ഫാ. ഗില്‍ബര്‍ട്ട് എട്ടൊന്നിൽ, ഫാ. ഷിജോ മാവറയിൽ, ഫാ. അൽജോ കുറ്റിക്കാടൻ, ഫാ. ഐബിൻ പെരുമ്പിള്ളിൽ, ഫാ. അമൽ വലിയവീട്ടിൽ എന്നിവർ സംബന്ധിച്ചു.
അഗളി: അട്ടപ്പാടി ജെല്ലിപ്പാറയിൽ ചിന്ന മലയാറ്റൂർ എന്നറിയപ്പെടുന്ന കാൽവരി മൗണ്ട് കുരിശുമലയിലേക്ക് ദുഃഖവെള്ളിയാഴ്ച നടന്ന പാപപരിഹാര യാത്രയിൽ ആയിരക്കണക്കിനു വിശ്വാസികൾ മലചവിട്ടി.