പര്യടന അവലോകനയോഗം
1544312
Tuesday, April 22, 2025 1:30 AM IST
പാലക്കാട്: മഹിളാകോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷ ജെബി മേത്തർ എംപി നയിക്കുന്ന സാഹസ് കേരളയാത്രയുടെ ജില്ലയിലെ പര്യടനപരിപാടിയുടെ അവലോകനയോഗം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാഹസ് കേരള യാത്രയുടെ ജാഥാ കോ-ഓർഡിനേറ്റർ കെപിസിസി സെക്രട്ടറി ഐ.കെ. രാജു ജാഥയുടെ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരണം നടത്തി.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, കെപിസിസി ജനറൽസെക്രട്ടറി സി. ചന്ദ്രൻ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, യുഡിഎഫ് ജില്ലാ കണ്‍വീനർ പി. ബാലഗോപാൽ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സുബൈദ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ സാഹസ് കേരളയാത്ര 29 ന് ജില്ലാ അതിർത്തിയായ ചാലിശേരിയിൽ പ്രവേശിച്ച് തുടക്കം കുറിക്കും.
ജില്ലയിലെ പര്യടനത്തിന്റെ സമാപനം മെയ് 11 ന് തരൂരിൽ ജില്ലയിലെ 103 മണ്ഡലങ്ങളിലുടെയും മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്് നേതൃത്വത്തിൽ മണ്ഡലങ്ങളിൽ സാഹസ് കേരളയാത്രയുടെ പര്യടനം നടക്കും.