അശരണരോട് അനുകന്പ പുലർത്തിയ നല്ലിടയൻ
1544315
Tuesday, April 22, 2025 1:30 AM IST
കർത്താവിന്റെ വിനീതദാസനും കത്തോലിക്കാസഭയുടെ ഇടയനുമായ ഫ്രാൻസിസ് പാപ്പായുടെ വിയോഗത്തിൽ വിലപിക്കുകയാണ് ലോകം. എളിമയിൽ സന്പന്നനും, അശരണരോടും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരോട് അനുകന്പയും പുലർത്തിയിരുന്ന നല്ലിടയനായിരുന്നു ഫ്രാൻസിസ് പാപ്പ എന്നതിൽ സംശയമില്ല. സുവിശേഷത്തിന്റെ ഹൃദയം നിസ്വാർഥസേവനത്തിലും എളിമയിലും നിബന്ധനകൾ ഇല്ലാത്ത സ്നേഹത്തിലുമാണെന്ന് ജീവിതംകൊണ്ടു അദ്ദേഹം നമ്മെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സുൽത്താൻപേട്ട് രൂപതയുടെ പേരിലുള്ള അനുശോചനം രേഖപ്പെടുത്തുകയാണ്. അദ്ദേഹം മറഞ്ഞാലും, മായാത്ത ഓർമ്മകളും, പ്രബോധനങ്ങളും മനുഷ്യഹൃദയങ്ങളിൽ എന്നും നിലനിൽക്കും.
ഡോ. അന്തോണിസാമി
പീറ്റർ അബീർ
സുൽത്താൻപേട്ട രൂപത ബിഷപ്.