കോട്ടപ്പുറം പള്ളി സുവർണ ജൂബിലിയാഘോഷ സമാപനവും തിരുനാളാഘോഷവും 27ന്
1544042
Monday, April 21, 2025 12:47 AM IST
മണ്ണാർക്കാട്: ആദ്യകാലത്ത് സ്ഥാപിതമായ മണ്ണാർക്കാട് ഫൊറോനയിലെ കോട്ടപ്പുറം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ സുവർണജൂബിലി ആഘോഷ സമാപനവും വിശുദ്ധ സ്നാപകയോഹന്നാൻ വിശുദ്ധ സെബസ്ത്യാനോസ് പരിശുദ്ധ കന്യാമറിയം എന്നിവരുടെ സംയുക്ത തിരുനാൾ ആഘോഷവും 27ന് നടക്കും.
തിരുനാൾ ആഘോഷത്തിന്റെ കൊടിയേറ്റ് ഇടവക വികാരി ഫാ. ബിജു കുമ്മംകോട്ടിൽ നിർവഹിച്ചു.
ഇന്നുമുതൽ വിവിധ ദിവസങ്ങളിൽ ഫാ. ഷർജോ മലേക്കുടിയിൽ, ഫാ. മാർട്ടിൻ ഏറ്റുമാനൂകാരൻ, ഫാ. റിജോ മേടക്കൽ, ഫാ. ഷിജോ മാവറയിൽ, ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. ക്രിസ്റ്റോ കാരക്കാട്, ഫാ. ജെയിംസ് കാവാലത്ത്, ഫാ. സെബിൻ ഉറുകുഴിയിൽ, ഫാ. ജോസ് ആന്ത്രോത്ത് എന്നിവർ വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും കാർമികത്വം വഹിക്കും.
തിരുനാളിനോടനുബന്ധിച്ച് ഇടവകാംഗം ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരന്റെ പൗരോഹിത്യ സ്വീകരണ രജതജൂബിലി ആഘോഷവും നടക്കും.
എല്ലാദിവസവും വൈകുന്നേരം അഞ്ചിനായിരിക്കും വിശുദ്ധ കുർബാന. ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം 24ന് നടക്കും. 26ന് ഉച്ചകഴിഞ്ഞു മൂന്നിനു ആഘോഷമായ ജൂബിലി വിശുദ്ധ കുർബാനയ്ക്ക് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.
ഇടവകയിൽ സേവനമനുഷ്ഠിച്ച മുൻ വികാരിമാരും ഇടവകയിൽ നിന്നുള്ള വൈദികരും സഹകാർമികരായി സംബന്ധിക്കും.
തുടർന്ന് പൊതുസമ്മേളനവും ഇടവകാംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും. പ്രധാന തിരുന്നാൾ ദിനമായ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനു ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റോബിൻ കൊല്ലരെമട്ടത്തിൽ കാർമികത്വം വഹിക്കും.
ഫാ. ഷൻസ് കാക്കാനിയിൽ തിരുനാൾ സന്ദേശം നൽകും. അഞ്ചിനു പ്രദക്ഷിണവും ആറരയ്ക്ക് സമാപന ആശിർവാദവും നടക്കും. ആകാശ വിസ്മയം ഗാനമേള എന്നിവയുണ്ടാകും.
28ന് വൈകുന്നേരം അഞ്ചിനു പരേത അനുസ്മരണത്തോടെ തിരുനാൾ ആഘോഷം സമാപിക്കും. ആഘോഷത്തിന് ഇടവക വികാരി ഫാ. ബിജു കുമ്മംകോട്ടൽ കൈകാരന്മാരായ ഷാജി കുരിയച്ചിറയിൽ, ബാബു ആന്ത്രോത്ത്, ജനറൽ കൺവീനർ സെബി പടിഞ്ഞാറെ തണങ്ങാട്ട്, ജോയിന്റ് കൺവീനർ ബെന്നി തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകും.