മലക്കുളത്തു വഴിയോരവിശ്രമകേന്ദ്രം തുറന്നു
1543782
Sunday, April 20, 2025 4:00 AM IST
ആലത്തൂർ: പൊതുശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള ശീലം ഒഴിച്ചുകൂടാനാവാത്തതാണെന്നു മന്ത്രി എം.ബി. രാജേഷ്.
എംഎൽഎ ഫണ്ടിൽ നിർമാണം പൂർത്തിയാക്കിയ എരിമയൂർ ഗ്രാമപഞ്ചായത്തിലെ മലക്കുളം വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുകാലത്ത് യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ വളരെ കുറവായിരുന്ന കേരളത്തിൽ ഇന്ന് സ്ഥിതി മാറ്റാൻ കഴിഞ്ഞു.
മികച്ച സൗകര്യങ്ങളോടെ ഒരുക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങൾ അതേ രീതിയിലും വൃത്തിയിലും പരിപാലിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനീ ബാബു എന്നിവർക്കൊപ്പം മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.