ജനനി പദ്ധതി കുടുംബസംഗമം ശ്രദ്ധേയമായി
1543790
Sunday, April 20, 2025 4:00 AM IST
പാലക്കാട്: സംസ്ഥാന സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളിലൂടെ നടപ്പാക്കിവരുന്ന വന്ധ്യതാ ചികിത്സ പദ്ധതിയായ "ജനനി'യിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബസംഗമം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ലയൺസ് സ്കൂളിൽ നടന്ന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ലളിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകള്‍ സമൂഹത്തിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ഹോമിയോപ്പതി വകുപ്പ് 2012-13 വർഷത്തിൽ ആരംഭിച്ച വന്ധ്യതാനിവാരണ ചികിത്സാ പദ്ധതിയാണ് ജനനി.
കഴിഞ്ഞ 13 വർഷത്തിൽ 3450 കുഞ്ഞുങ്ങൾ ജനനിയിലൂടെ ജന്മമെടുത്തു. പാലക്കാട് ജില്ലയിൽ മാർച്ച് 2025 വരെ 231 പോസിറ്റീവ് കേസുകളും 125 കുഞ്ഞുങ്ങളുമാണ് ജനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പഞ്ചായത്ത് മെംബർമാരായ എ.ഷാബിറ, അനിത പോൾസൺ, ശാലിനി കറുപ്പേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ ) ഡോ.കെ. ജ്യോതി, ജനനി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിജുകുമാർ ദാമോദരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ആർ. വിദ്യ, യു.പി. സുധ മേനോൻ, വാർഡ് കൗൺസിലർ വി. ജ്യോതിമണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ലക്ഷ്മി ജി. കർത്താ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.എസ്. സുനിത എന്നിവർ പ്രസംഗിച്ചു. ജനനി പദ്ധതിയിലൂടെ ജനിച്ച 128 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.