മരിയൻ സൈന്യം വേൾഡ് മിഷൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
1543807
Sunday, April 20, 2025 4:15 AM IST
വടക്കഞ്ചേരി: ഈസ്റ്ററിനോടനുബന്ധിച്ചു മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കു പലചരക്ക്, പച്ചക്കറി, ഇറച്ചി, ബിരിയാണികൂട്ടുകൾ തുടങ്ങിയവ ഉൾപ്പെടുന്ന 19 ഇനങ്ങളുള്ള ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു. ചിറ്റടിയിൽ നടന്ന വിതരണോദ്ഘാടനം ഫാ. ജോസ് കൊച്ചുപറമ്പിൽ നിർവഹിച്ചു.
മരിയൻസൈന്യം ജില്ലാ പ്രസിഡന്റ് ജോൺ മണക്കളം, ജില്ലാ സെക്രട്ടറി ട്രീസ മരിയ, ട്രഷറർ സിജോ മുതുകാട്ടിൽ, ലിഫ്റ്റോ വർഗീസ്, സാമൂഹ്യ പ്രവർത്തകനായ ഭാസ്കരൻ ചല്ലുപടി പങ്കെടുത്തു.