ഒറ്റപ്പാലത്തു ക്ലീൻകേരള നീക്കിയതു 242 ടൺ മാലിന്യം
1544040
Monday, April 21, 2025 12:47 AM IST
ഒറ്റപ്പാലം: പന്ത്രണ്ടുദിവസത്തിനുള്ളിൽ ഒറ്റപ്പാലത്ത് ക്ലീൻകേരള നീക്കംചെയ്തതു 242 ടൺ മാലിന്യം.
നഗരം വൃത്തിയായിട്ടിരിക്കുമ്പോഴും സ്വകാര്യസ്ഥാപനം കൃത്യമായും മാലിന്യം എടുത്തുമാറ്റാതെ എംസിഎഫിൽ മാലിന്യകൂമ്പാരം സൃഷ്ടിച്ചത് ഒറ്റപ്പാലം നഗരസഭയ്ക്കു വല്ലാത്ത തലവേദന സൃഷ്ടിച്ചിരുന്നു.
നിവൃത്തിയില്ലാതെ നഗരസഭാ അധികൃതർ അവരുമായുള്ള കരാർ അവസാനിപ്പിച്ച് ക്ലീൻകേരളയുമായി പുതിയ കരാർ ഒപ്പുവച്ചു. തുടർച്ചായി പന്ത്രണ്ടുദിവസത്തിനകം ക്ലീൻകേരള ദൗത്യം പൂർത്തിയാക്കുകയും ചെയ്തു.
എറണാകുളത്ത് നിന്നും പ്രത്യേക വാഹനങ്ങൾ കൊണ്ടുവന്നാണ് പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ക്ലീൻകേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ, ഒറ്റപ്പാലം നഗരസഭ ക്ലീൻസിറ്റി മാനേജർ ഇ.പി. വിസ്മൽ എന്നിവർ പറഞ്ഞു.