തൃത്താല മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം
1544041
Monday, April 21, 2025 12:47 AM IST
തൃത്താല: മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
മന്ത്രിയുടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മണ്ണാരപ്പറമ്പ്- പാണംപടി റോഡ് യാഥാർഥ്യമാക്കിയത്. റോഡ് കട്ടവിരിച്ച് ഗതാഗത യോഗ്യമാക്കി. തീരദേശ റോഡ് പരിപാലന ഫണ്ട് ഉപയോഗിച്ചാണ് പട്ടിത്തറ ആര്യേമ്പാടം റോഡ് നവീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി എം.ബി. രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
2023-24 വർഷത്തെ എംഎൽഎ ഫണ്ടിൽനിന്നും 3.80 ലക്ഷം രൂപ വിനിയോഗിച്ചാണ് കപ്പൂർ പഞ്ചായത്തിലെ വൈദ്യർതാഴം റോഡുപണി പൂർത്തീകരിച്ചത്.
മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.