ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം: ഫോർമർ ഗസറ്റഡ് ഓഫീസേഴ്സ് കോൺഗ്രസ്
1544047
Monday, April 21, 2025 12:47 AM IST
പാലക്കാട്: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും ഈ വിഷയത്തിൽ സർക്കാർ അഹഭാവം കൈവെടിയണമെന്നും പെൻഷൻ പരിഷ്കരണ കമ്മിറ്റിയെ ഉടൻ നിയമി ക്കണമെന്നും ഫോർമർ ഗസറ്റഡ് ഓഫീസേർസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോടഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ.പി. പ്രേംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെജിഒയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.എ. പദ്മകുമാർ ഉദ് ഘാടനം ചെയ്തു. കെ.വി. ഗംഗാധരൻ, മുഹമ്മദ് ബഷീർ, വി.വി. ശ്യാമള കുമാരൻ, എം.വി.വിജയകുമാരൻ, ടി.കെ. ജയകുമാർ, പി. മോഹനകുമാരൻ, ആർ. ശിവ ദാസ് എന്നിവർ പ്രസംഗി ച്ചു.
ജില്ലാ സെക്ര ട്ടറി ടി.വി. രാംദാസ് സ്വാഗതവും ജില്ലാ ട്രഷറർ എസ്. രാംദാസ് നന്ദിയും പറഞ്ഞു.