വിദ്യാർഥികൾക്ക് എംപിയുടെ വക സൗജന്യ ന്യൂഡൽഹി യാത്ര
1543808
Sunday, April 20, 2025 4:15 AM IST
അലനല്ലൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാർഥികളും അഞ്ചു അധ്യാപകരും ഉൾപ്പെട്ട സംഘം ഡൽഹിയിലേക്കു പഠനയാത്ര പുറപ്പെട്ടു.
പാർലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും ഉൾപ്പെടെ ഡൽഹിയിലെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കും. താജ്മഹലും പഠനയാത്രയുടെ ഭാഗമായി സന്ദർശിക്കും.
പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ പ്രത്യേക പദ്ധതി അനുസരിച്ചാണ് യാത്ര. എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ സ്കൂൾ എന്ന നിലയിലാണ് അലനല്ലൂർ ജിവിഎച്ച്എസ്എസിനെ പഠനയാത്രയ്ക്കായി തെരഞ്ഞെടുത്തത്. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കഴിഞ്ഞവർഷം സഹപാഠിക്ക് നിർമിച്ചു നൽകിയ സ്നേഹഭവനത്തിന്റെ സമർപ്പണ വേളയിലാണ് എംപി ഈ യാത്ര വാഗ്ദാനം ചെയ്തത്.