നാടകക്കളരി സമാപനം ഇന്ന്
1543781
Sunday, April 20, 2025 4:00 AM IST
അഗളി: ആനക്കട്ടി ഹാർമണി ഹാളിൽ ഒന്നാമത് കുപ്പുസ്വാമി മരുതൻ അനുസ്മരണ നാടകക്കളരി സമാപനം ഇന്ന്. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എംഎൽഎ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. നാടക് ജില്ലാ സെക്രട്ടറി സജിത് കുമാർ സ്വാഗതം പറയും. സംസ്ഥാന പ്രസിഡന്റ് ഡി. രഘുത്തമൻ അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി ശൈലജ ആമുഖ പ്രഭാഷണം നടത്തും. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ള, ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, നാടക സംവിധായകൻ നരിപ്പറ്റ രാജു, എന്നിവർ പ്രസംഗിക്കും.