തത്തമംഗലം അങ്ങാടിവേലയ്ക്കു തുടക്കം
1543783
Sunday, April 20, 2025 4:00 AM IST
ചിറ്റൂർ: തത്തമംഗലം വേട്ടക്കറുപ്പൻസ്വാമി ക്ഷേത്രം അങ്ങാടിവേല മഹോത്സവത്തിനു തുടക്കമായി. രണ്ടു വർഷത്തിലൊരിക്കൽ തെലുങ്കു ചെട്ടിയാർ സമുദായക്കാരാണ് ഉത്സവം നടത്തിവരുന്നത്.
വിവിധ സമുദായങ്ങളുടെ സഹകരണവും ഉത്സവത്തിനു ലഭിച്ചുവരുന്നുണ്ട്. ഇന്നലെഗണപതി ഹോമം , കലശപൂജ, ദീപാരാധാന , രാത്രി കരിവേഷധാരികളുടെ അകമ്പടിയിൽ ചെണ്ടമേളം പാമാദ്യം വാൾ , ചിലമ്പ് അകമ്പടിയിൽ വെളിച്ചപ്പാട് എഴുന്നെള്ളിപ്പുണ്ടായിരുന്നു. ഇന്നു വൈകുന്നേരം ആറിനു സ്വാമി എഴുന്നെള്ളത്ത്, 6.30 ന് ഗാനസഭ എന്നിവ നടക്കും.
വേലദിനമായ മേയ് മൂന്നിനു രാവിലെ നാലിനു ശോകനാശാനി പുഴയിൽ നിന്നും തിരുമജ്ഞനം പുറപ്പാട് , തുടർന്ന് അഭിഷേകപൂജ, പഞ്ചാരിമേള അകമ്പടിയിൽ കാഴ്ചശീവേലിഎന്നിവയുണ്ടാകും. വൈകുന്നേരം നാലിനു മേട്ടുപ്പാളയം ജംഗ്ഷനിൽനിന്നും തട്ടിൽമേൽകൂത്ത്, ആനയെഴുന്നള്ളത്ത്സ വെടിക്കെട്ട് എന്നിവയോടെ ഉത്സവത്തിനു സമാപനമാകും.