മ ുടങ്ങിയ ഡിഎ ഉടൻ വിതരണം ചെയ്യണം: കെസിഇസി
1542557
Monday, April 14, 2025 12:55 AM IST
ശ്രീകൃഷ്ണപുരം: കേരള കോ. ഓപ്പററ്റീവ് എംപ്ലോയിസ് കൗൺസിൽ എഐടിയുസി ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൻ ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ധിക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണവേദി ജില്ലാ സെക്രട്ടറി കെ. വേണുഗോപാൽ, എഐടിയുസി ശ്രീകൃഷ്ണപുരം മണ്ഡലം സെക്രട്ടറി ആലുംകുണ്ടിൽ രാധാകൃഷ്ണൻ, എ. വിഷ്ണു, എ.പി. സന്ദീപ് എന്നിവർ പ്രസംഗിച്ചു.
മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെട്ട് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും എല്ലാ സഹകരണ മേഖലയിലേയും ശമ്പള പരിഷ്ക്കരണനടപടി ഊർജിതമാക്കണമെന്നും, മുടങ്ങിക്കിടക്കുന്ന മൂന്ന് വർഷത്തെ ഡിഎ ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികൾ: പി. സുകുമാരൻ- പ്രസിഡന്റ്, കെ.സിദ്ധിക്ക്- സെക്രട്ടറി, എ.പി. സന്ദീപ്- ട്രഷറർ, വി. രാമചന്ദ്രൻ- ജോയിന്റ് സെക്രട്ടറി, സുരേഷ് ബാബു-വൈസ് പ്രസിഡന്റ്.