പോഷകാഹാരം പദ്ധതി ആരംഭിച്ചു
1542556
Monday, April 14, 2025 12:55 AM IST
ശ്രീകൃഷ്ണപുരം: വിളർച്ചയുമായി ബന്ധപ്പെട്ട് വനിതകൾക്കിടയിൽ കണ്ടെത്തിയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ആരോഗ്യ 2025 പോഷകാഹാര പദ്ധതി ആരംഭിച്ചു. വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി 15 നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്കിടയിൽ രക്തപരിശോനസർവേ നടത്തിയിരുന്നു.
സർവേയിലൂടെ ഹീമോഗ്ലോബിൻ ലെവൽ 9.4 ന് താഴെയായി കണ്ടെത്തിയവർക്കായാണ് പോഷകാഹാര കിറ്റ് നൽകിയത്. റാഗി, ശർക്കര, ചെറുപയർ, മുതിര, കപ്പലണ്ടി, ഉണക്കമുന്തിരി എന്നിവയടങ്ങിയ കിറ്റാണ് പോഷകാകാരമായി നൽകുന്നത്. ജനകീയാസൂത്രണം 2024-25 വനിതാ ഘടകപദ്ധതിയിൽ 198000 രൂപ വിനിയോഗിച്ച് 200 വനിതകൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി.