ആശാ വർക്കർമാർ കളക്ടറേറ്റ് ധർണ നടത്തി
1537974
Sunday, March 30, 2025 6:30 AM IST
പാലക്കാട്: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക, പെൻഷൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 48 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്ന രാപ്പകൽ സമരത്തിനും 10 ദിവസമായി നടക്കുന്ന നിരാഹാര സമരത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആശാവർക്കർമാർ കളക്ടറേറ്റ് ധർണ നടത്തി.
അഖിലേന്ത്യാ മഹിളാ സാംസ്കാരികസംഘടന സംസ്ഥാനസെക്രട്ടറി കെ.എം. ബീവി ഉദ്ഘാടനം ചെയ്തു. കെ.മായാണ്ടി, കെ.വാസുദേവൻ, ടി. ഗിരീഷ് കുമാർ, സാമൂഹിക പ്രവർത്തകൻ കനകദാസ്, ടി.എ. വിജയരാഘവൻ, ടി.കെ. സുധീർകുമാർ, കെ. അബ്ദുൾ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.