ഒ.വി. വിജയൻ പകരംവയ്ക്കാനില്ലാത്ത എഴുത്തുകാരൻ: പ്രഫ. സാറാ ജോസഫ്
1538144
Monday, March 31, 2025 1:15 AM IST
തസ്രാക്ക്: ഒ.വി.വിജയൻ മലയാളത്തിൽ പകരംവയ്ക്കാനില്ലാത്ത എഴുത്തുകാരനാണെന്നു പ്രഫ. സാറാ ജോസഫ്.
ഒ.വി.വിജയൻ സ്മാരക സമിതിയും കേരള സാംസ്കാരികവകുപ്പും സംയുക്തമായി സംഘടിപ്പിച്ച "ഈറച്ചൂട്ടിൽ തെളിയുന്ന അർഥങ്ങൾ' - വിജയന്റെ ഇരുപതാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാറാ ജോസഫ്.
സ്മാരക സമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളായി. ആഷാമേനോൻ ആമുഖപ്രഭാഷണവും, ഡോ.എസ്.എസ്. ശ്രീകുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. പ്രഫ.പി.എ. വാസുദേവൻ ഓർമകൾ പങ്കുവച്ചു. എൻ.ഇ. സുധീർ ഒ.വി. വിജയൻ സ്മൃതിപ്രഭാഷണം നടത്തി.
ഡോ.സി.പി. ചിത്രഭാനു, ജ്യോതിബായ് പരിയാടത്ത് പ്രസംഗിച്ചു.
സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയൻ സ്വാഗതവും ട്രഷറർ അഡ്വ.സി.പി. പ്രമോദ് നന്ദിയും പറഞ്ഞു.