പോക്സോ കേസ് പ്രതിയെ റിമാൻഡ് ചെയ്തു
1537971
Sunday, March 30, 2025 6:30 AM IST
കരിമ്പ: മുടിവെട്ടാനെത്തിയ 11 വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കടയുടമ അറസ്റ്റിൽ. കരിമ്പ സ്വദേശി ബിനോജ് (46) ആണ് അറസ്റ്റിലായത്. തലമുടി വെട്ടുന്നതിനായി കടയിലെത്തിയ കുട്ടിയെ പീഡിപ്പിച്ചു എന്നാണു കേസ്. കുട്ടി വിവരം അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ നല്കിയ വിവരപ്രകാരമാണ് ബിനോജിനെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കസ്റ്റഡിയില്‍ എടുത്തത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കല്ലടിക്കോട് ഇൻസ്പെക്ടർ ജി.എസ്. സജിയുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.