സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമപുതുക്കലാണ് കുരിശിന്റെ വഴി: ബിഷപ് അന്തോണിസാമി പീറ്റർ അബീർ
1537969
Sunday, March 30, 2025 6:30 AM IST
മണ്ണാർക്കാട്: സുൽത്താൻപേട്ട രൂപത മെത്രാൻ ഡോ.അന്തോണി സാമി പീറ്റർ അബീറിന്റെ നേതൃത്വത്തിൽ പത്തൊമ്പതാമത് കുരിശിന്റെ വഴി അട്ടപ്പാടി ചുരത്തിൽ നടന്നു. ഇന്നലെ രാവിലെ ഒമ്പതിന് തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽനിന്നും ആരംഭിച്ച കുരിശിന്റെ വഴി ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ മുക്കാലി യൂദാപുരം വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടനകേന്ദ്രമായ സെന്റ് ജൂഡ് ദേവാലയത്തിൽ എത്തിച്ചേർന്നു.
തുടർന്ന് ബിഷപിന്റെ സന്ദേശവും നേർച്ചഭക്ഷണവും ഉണ്ടായിരുന്നു. മണ്ണാർക്കാട് ഫൊറോനവികാരി ഫാ. ജപമാല പീറ്റർ ലോറൻസ്, ഇടവക വികാരി ഫാ. സുജി ജോൺ ഒസിഡി, മുക്കാലി ഇടവക വികാരി ഫാ. ഐൻസ്റ്റീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആയിരത്തോളം ഭക്തർ കുരിശിന്റെവഴിയിൽ പങ്കെടുത്തു.