മണ്ണാർക്കാട് സ്പെഷൽ സബ്ജയിൽ നിർമാണം: മണ്ണുപരിശോധന തുടങ്ങി
1537967
Sunday, March 30, 2025 6:30 AM IST
മണ്ണാർക്കാട്: മുക്കണ്ണം മുണ്ടേക്കരാട് കൊന്നക്കോട് കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്ത് നിർമിക്കുന്ന സ്പെഷൽ സബ് ജയിൽ കെട്ടിടനിർമാണത്തിന്റെ പ്രാരംഭ ഘട്ടമായ മണ്ണ് പരിശോധന ആരംഭിച്ചു. എറണാകുളത്തെ സ്വകാര്യകമ്പനിയാണ് നിർദ്ദിഷ്ട സ്ഥലത്തിന്റെ മണ്ണ് പരിശോധന നടത്താൻ എത്തിയിരിക്കുന്നത്.
ജയിലിന്റെ കെട്ടിടവും ക്വാർട്ടേഴ്സും വരുന്ന ഭാഗത്താണ് മണ്ണിന്റെ സാന്പിൾ എടുത്ത് പരിശോധിക്കുന്നത്. എകദേശം 15 മീറ്ററോളം താഴ്ചയിൽ പാറയുടെ സാനിധ്യം കാണുന്ന മുറക്കാണ് ഒരോ ഭാഗത്തേയും പരിശോധന അവസാനിപ്പിക്കുക.
ഇങ്ങനെ 16 ഓളം ബോർഹോളുകൾ കുഴിക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജയിലിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇനി കെട്ടിടങ്ങളാണ് നിർമിക്കേണ്ടത്. ഇതിനാണ് മണ്ണ് പരിശോധന നടത്തുന്നത്.