ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സെലക്ഷൻ ഏപ്രിൽ മൂന്നിന്
1537959
Sunday, March 30, 2025 6:29 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷനും ലിൻഷ മെഡിക്കൽസ് ഫുട്ബാൾ ക്ലബ്ബും സംയുക്തമായി ബ്ലാക്ക് ഹോഴ്സ് ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന അവധിക്കാല സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ സെലക്ഷൻ ഏപ്രിൽ മൂന്നിന് രാവിലെ 6.30 മുതൽ മുബാസ് ഗ്രൗണ്ടിൽ നടക്കും.
ക എന്ന ഉദ്ദേശത്തോടെയാണ് ഇത്തവണ കോച്ചിംഗ്ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒരുമാസം നീണ്ടു നിൽക്കുന്ന പരീശീലനം 2010 മുതൽ 2018 വരെ ജനിച്ച കുട്ടികൾക്ക് വേണ്ടിയാണ്.
കേരളപോലീസ് മുൻ ഹെഡ് കോച്ച് വിവേകിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് ടീമാണ് പരിശീലനം നൽകുക. എംഎഫ്എ പ്രസിഡന്റ് എം. മുഹമ്മദ് ചെറൂട്ടിയുടെ അധ്യക്ഷതയിൽ എൻ. ഷംസുദ്ദീൻ എംഎൽഎ സെലക്ഷൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.
നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, മൂവ് ചെയർമാൻ ഡോ.കെ.എ. കമ്മപ്പ, എംഎഫ്എ രക്ഷാധികാരി ടി.കെ. അബൂബക്കർ ബാവി തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 99464 35421, 94470 22601, 94007 26140 എന്നീ വാട്സാപ്പ് നമ്പറുകളിലേക്ക് പേര്, ജനിച്ച വർഷം, ഫോൺനമ്പർ എന്നിവ അയച്ച് കൊടുക്കുകയോ മൂന്നാം തിയതി ജനന സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് എത്തുകയോ ചെയ്യണം.