അങ്കണവാടി കം ക്രഷ് പദ്ധതിക്കു തുടക്കം
1537958
Sunday, March 30, 2025 6:29 AM IST
മണ്ണാർക്കാട്: നഗരസഭയിൽ ആദ്യമായി അങ്കണവാടി കംക്രഷ് പദ്ധതി പോത്തോഴിക്കാവ് അങ്കണവാടിയിൽ തുടങ്ങി. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് നഗരസഭ പരിധിയിൽ താമസിക്കുന്ന ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കുന്നതിന് വേണ്ടിയാണ് കംക്രഷ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.
രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് കംക്രഷ് പ്രവർത്തിക്കുന്നത്. കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു വർക്കർ, ഒരു ഹെൽപ്പർ എന്നിവരെ നിയമിച്ചിട്ടുണ്ട്. യാതൊരു ഫീസും കൂടാതെ തികച്ചും സൗജന്യമായാണ് കംക്രഷിന്റെ സേവനം ലഭ്യമാക്കുന്നത്.
മണ്ണാർക്കാട് ഐസിഡിഎസ് പ്രോജക്റ്റിന്റെ കീഴിൽ നഗരസഭയിലാണ് ആദ്യമായി ഈപദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാസിത സത്താർ, കൗൺസിലർമാരായ സൗദാമിനി, യൂസഫ് ഹാജി, സിന്ധു, കയറുന്നീസ, സിഡിപിഒ സ്വപ്ന, ഐസിഡിഎസ് സൂപ്പർവൈസർ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.