തൊഴിലുറപ്പുതൊഴിലാളികൾ മാർച്ചും ധർണയും നടത്തി
1537956
Sunday, March 30, 2025 6:29 AM IST
മലമ്പുഴ: തൊഴിലുറപ്പുകൂലി കുടിശിക ഉടൻ അനുവദിക്കുക, തൊഴിൽദിനങ്ങൾ 150 ആക്കി ഉയർത്തുക, തൊഴിലുറപ്പുവേതനം 600 രൂപയാക്കി ഉയർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മലമ്പുഴ പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ധർണ ഉദ്ഘാടനം ചെയ്തു. ബിനോയ്, തോമസ് വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.