നാസിക്കിലേക്ക് ഇൻഡിഗോ സർവീസ്
1537964
Sunday, March 30, 2025 6:29 AM IST
കോയന്പത്തൂർ: ഇൻഡിഗോ എയർലൈൻസ് കോയന്പത്തൂരിൽ നിന്നും ഗോവ വഴി മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് ഉടൻ സർവീസ് തുടങ്ങും. ആഴ്ചയിൽ 4 ദിവസമാണ് സർവീസ്.
ഏപ്രിൽ 2 മുതൽ സർവീസ് ആരംഭിക്കും.
കോയമ്പത്തൂരിൽ നിന്നുള്ള വിമാനം രാവിലെ 10.40 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35 ന് ഗോവയിൽ ലാൻഡ് ചെയ്ത് ഉച്ചയ്ക്ക് 12.55 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.40 ന് നാസിക്കിൽ എത്തും.