ഹോളിഫാമിലി കോളജ് വാർഷികാഘോഷം
1537960
Sunday, March 30, 2025 6:29 AM IST
കൊടുവായൂർ: ഹോളിഫാമിലി ബിഎഡ് കോളജിൽ 30 -ാം വാർഷികാഘോഷം ആർട്ടിസ്റ്റും സോഷ്യൽവർക്കറും സിനിമ നടനുമായ മനോജ് മൂർത്തി ഉദ്ഘാടനം ചെയ്തു. കൊടുവായൂർ സെന്റ് തോമസ് വികാരി ഫാ. അശ്വിൻ കണിവയലിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ അനിത ചിറമേൽ ആമുഖ പ്രഭാഷണം നടത്തി. മരിയൻ കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ പ്രീമ, പിടിഎ വൈസ് പ്രസിഡന്റ് പ്രദീപ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ലോക്കൽ മാനേജർ സിസ്റ്റർ മാഗി മരിയ മാഗസിൻ പ്രകാശനംചെയ്തു. ഐക്യുഎസി കോ-ഓർഡിനേറ്റർ രഞ്ജുഷ ഉണ്ണി റിപ്പോർട്ട് അവതരണം നടത്തി. രേവതി സ്വാഗതവും കോളജ് ചെയർപേഴ്സണ് അക്ഷയ മുരളി നന്ദിയും പറഞ്ഞു.