സുസ്ഥിര മണ്ണുപരിപാലനത്തെക്കുറിച്ച് പ്രഭാഷണം
1537965
Sunday, March 30, 2025 6:29 AM IST
കോയന്പത്തൂർ: സുസ്ഥിര മണ്ണ് പരിപാലനത്തെക്കുറിച്ച് ടിഎൻഎയു എൻഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞരിലും വിദ്യാർഥികളിലും മണ്ണ് ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആണ് പ്രഭാഷണം.
ടിഎൻഎയു വൈസ് ചാൻസലർ വി. ഗീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. ഊട്ടി ഐസിഎആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ തലവനും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ സോമസുന്ദരം ജയരാമൻ പ്രഭാഷണം നടത്തി. മണ്ണിന്റെ ആരോഗ്യവും ജൈവ കാർബണും വർധിപ്പിക്കുന്നതിനും മണ്ണൊലിപ്പും നശീകരണവും കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും മണ്ണിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സുസ്ഥിര മണ്ണ് മാനേജ്മെന്റ്, പ്രാധാന്യം, വെല്ലുവിളികൾ, വിവിധ തന്ത്രങ്ങൾ, സമീപനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.