ആരോഗ്യപ്രവർത്തകരെ ആദരിച്ചു
1537957
Sunday, March 30, 2025 6:29 AM IST
അഗളി: ഷോളയൂർ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാരത്തിലുള്ള അംഗീകാരം നേടിയെടുക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച ജീവനക്കാരെ ഷോളയൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. രാധ അധ്യക്ഷയായി.
ദേശീയതലത്തിൽ 90 പോയിന്റ് 15% മാർക്കോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അംഗീകാരം കരസ്ഥമാക്കിയത്. വാർഡ് അംഗം ലതാകുമാരി, ശാലിനി , ബിനുകുമാർ, പി. വേലമ്മാൾ, പബ്ലിക് റിലേഷൻ ഓഫീസർ ജോബി തോമസ്, ശ്രീകുമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ് കാളി സ്വാമി, നഴ്സിംഗ് സൂപ്രണ്ട് ആശാ മോൾ എന്നിവർ പ്രസംഗിച്ചു.