മരത്തിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു
1537734
Saturday, March 29, 2025 11:36 PM IST
മംഗലംഡാം: പുളി പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ ഗൃഹനാഥൻ മരിച്ചു. കരിങ്കയം വിആർടി മുടക്കുഴ വീട്ടിൽ രവീന്ദ്രനാ(72)ണ് മരിച്ചത്.
പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നാലിന് ഐവർമഠത്തിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാധിക, രാഗിണി. മരുമകൻ: സനൂപ്.