മലന്പുഴ മണ്ഡലം പട്ടയ അസംബ്ലി; ചർച്ചയ്ക്കെടുത്തത് 709 പ്രശ്നങ്ങൾ
1537486
Saturday, March 29, 2025 1:21 AM IST
പാലക്കാട്: പട്ടയമിഷന്റെ ഭാഗമായിട്ടുള്ള പട്ടയ അസംബ്ലി മലന്പുഴ മണ്ഡലത്തിൽ എ. പ്രഭാകരൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു.
രേഖകളില്ലാതെ ഭൂമി കൈവശത്തിലുള്ളവർക്കും അർഹരായ ഭൂരഹിതർക്ക് ഭൂമി നൽകാനായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പട്ടയ അസംബ്ലി നടത്തിയത്. പുതുശ്ശേരി (66), മുണ്ടൂർ (22), പുതുപ്പരിയാരം (94), അകത്തേത്തറ (31), മലന്പുഴ(278), മരുതറോഡ്(27), കൊടുന്പ് (11) എന്നീ ഗ്രാമപഞ്ചായത്തുകളിലായി ആകെ 709 ഗുണഭോക്താക്കളുടെ പട്ടയ പ്രശ്നം അസംബ്ലി ചർച്ച ചെയ്തു.
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഇ.കെ. നായനാർ കണ്വൻഷൻ സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു, മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ, പട്ടയ അസംബ്ലി നോഡൽ ഓഫീസർ തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി, ആർഡിഒ ഡി. അമൃതവല്ലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.