ഗോത്രകലകളെ നെഞ്ചോടുചേർത്ത് അട്ടപ്പാടിയിൽ തിയേറ്റർദിനാചരണം
1537482
Saturday, March 29, 2025 1:21 AM IST
അഗളി: ലോക തിയേറ്റർ ദിനാചരണത്തോടനുബന്ധിച്ച് കേരള ഫോക്ക് ലാൻഡ് ഫൗണ്ടേഷൻ, അട്ടപ്പാടി എപിജി അബ്ദുൽകലാം ഇന്റർനാഷണൽ ട്രൈബൽ റസിഡൻഷ്യൽ സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക തിയേറ്റർ ദിനാചരണം നടത്തി.
അന്യംനിന്നുപോകുന്ന ഗോത്രകലാ വിഭാഗങ്ങളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ഫോക്ക് ലാൻഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പട്ടിമാളം എപിജെ സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.
കാസർഗോഡിലെ ഗോത്രവിഭാഗമായ മാവിലാർ വിഭാഗത്തിന്റെ മംഗലംകളി അരങ്ങേറി.കണ്ണൂരിലെ ഗോത്രവിഭാഗത്തിന്റെ മുളംചെണ്ടയും, അട്ടപ്പാടി ഗോത്രവിഭാഗത്തിന്റെ കുമ്മിപ്പാട്ടുകളിയും അരങ്ങേറി. ഫോക്ക് ലാൻഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.വി. ജയരാജ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഡയറക്ടർ ഉമ പ്രേമൻ അധ്യക്ഷയായി. ലവകുശ കൂത്തിന്റെ അവതാരകനും ശില്പിയുമായ പൊന്നൻ മൂപ്പൻ, തൂത്തുകുഴി കോ-ഓർഡിനേറ്റർ വിനോദ്, ഹരിചന്ദ്രക്കൂത്തിന്റെ അവതാരകൻ മുരുക മൂപ്പൻ, കേരള ഫോക് ലോർ അക്കാദമി അവാർഡ് നേടിയ ഭാസ്കരൻ ചെമ്പേന സുരേശൻ എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പരമേശ്വരൻ, സലീല, സുരേഷ്, കാരമട മൂപ്പൻ, മരുത മൂപ്പൻ എന്നിവർ പ്രസംഗിച്ചു സ്കൂൾ പ്രിൻസിപ്പൽ ജയിംസ് സ്വാഗതവും ലീഡർ ധർണിസ് ദാസ് നന്ദിയും പറഞ്ഞു.