അണ്ണാന്തോട് അപകടവളവിൽ റോഡ് നവീകരണം തുടങ്ങി
1537483
Saturday, March 29, 2025 1:21 AM IST
ചിറ്റൂർ: നിരവധി വലുതും ചെറുതുമായ അപകടങ്ങൾ അരങ്ങേറിയ നല്ലേപ്പിള്ളി അണ്ണാന്തോട് അപകട വളവിൽ റോഡ് നവീകരണം തുടങ്ങി.
കഴിഞ്ഞ വർഷം രണ്ടു സ്വകാര്യബസുകൾ കൂട്ടിയിടിച്ച് കോളജ് വിദ്യാർഥിനികൾ ഉൾപ്പെടെ അന്പതോളം പേർക്കു പരിക്കേറ്റിരുന്നു.
കുത്തനെയുള്ള വളവുപാതയും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങൾ പെരുകാൻ കാരണം.
അപകടങ്ങൾ സ്ഥിരമായ പശ്ചാത്തലത്തിലാണ് അധികൃതർ റോഡുനവീകരണവുമായി രംഗത്തെത്തിയത്. പാതയോടു ചേർന്നു കോൺക്രീറ്റ് നടപ്പാതയും ഒരുക്കിയിട്ടുണ്ട്.