കാണിക്കമാത കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ സെറിമണി
1537478
Saturday, March 29, 2025 1:21 AM IST
പാലക്കാട്: കാണിക്കമാത കോണ്വന്റ്് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ സെറിമണി ഗവ.നഴ്സിംഗ് കോളജ് പ്രിൻസിപ്പലും പ്രമുഖ സൈക്കോളജിസ്റ്റും സോഷ്യൽ ആക്റ്റിവിസ്റ്റും ആയ ആശാദീപ് ഉദ്ഘാടനം ചെയ്തു.
മാനേജർ സിസ്റ്റർ റോജി, പ്രിൻസിപ്പൽ സിസ്റ്റർ ടെസീന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പിടിഎ പ്രസിഡന്റ് ശ്രീജിത്ത് എസ്. നായർ, പിടിഎ വൈസ് പ്രസിഡന്റ് സി.എ. അരുണ്‍ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൽകെജി കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. യുകെജി വിദ്യാർഥിനികൾക്ക് ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൃഷിക സ്വാഗതവും നീതു തോമസ് നന്ദിയും പറഞ്ഞു.