പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം
1537477
Saturday, March 29, 2025 1:21 AM IST
അഗളി: പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പുതൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. അഴിമതികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സമരക്കാർ അഴിമതിക്കെതിരായ പ്രതിഷേധപ്രകടനങ്ങൾ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. പി.സി. ബേബി, എം.ആർ. സത്യൻ, ഷിബു സിറിയക്, എസ്. അല്ലൻ, കെ.പി. സാബു, എം.ആർ. സത്യൻ, ചെല്ലൻ മൂപ്പൻ, പി.എൽ. ജോർജ്, എം.സി. ഗാന്ധി, എം. കനകരാജ്, ദീപ ഗൊട്ടിയാർകണ്ടി, രാധാകൃഷ്ണൻ പാലൂർ, സതീഷ്, കെ. രാജേന്ദ്രൻ, നാരായണൻ, കുപ്പുസ്വാമി, നഞ്ചൻ കുറുന്ദാജലം, ജോജി, സുനിത, ഉണ്ണികൃഷ്ണൻ, കെ.എൻ. സുകുമാരൻ, സന്തോഷ് അഭിജിത്ത് പ്രസംഗിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ നേതൃത്വം നൽകി.