ബസുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ടിക്കറ്റ്
1537484
Saturday, March 29, 2025 1:21 AM IST
കോയന്പത്തൂർ: നഗരത്തിലെ സർക്കാർബസുകളിൽ ക്യുആർ കോഡ് സ്കാൻചെയ്തു ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനത്തിനു തുടക്കം. ഡിജിറ്റൽ പേമെന്റ് ഓപ്ഷനിലൂടെ യാത്രക്കാർക്കു ടിക്കറ്റെടുക്കാനുള്ള പദ്ധതി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. കോയന്പത്തൂരിലെ ടൗൺബസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്.