വാണിയംകുളം കന്നുകാലിച്ചന്തയിൽ വിറ്റുവരവ് 16 കോടി
1537473
Saturday, March 29, 2025 1:21 AM IST
ഷൊർണൂർ: വാണിയംകുളം കന്നുകാലിച്ചന്തയിൽ പെരുന്നാൾകച്ചവടം 16 കോടി. ചെറിയപെരുന്നാളിനുമുന്നോടിയായാണ് ഈ കച്ചവടം . സാധാരണയായി ചന്തയിൽ മൂന്നുമുതൽ അഞ്ചുകോടിയിലേറെ രൂപയുടെ കച്ചവടം നടക്കാറുണ്ട്. കഴിഞ്ഞവർഷം ചെറിയപെരുന്നാൾ ബുധനാഴ്ച വന്നതോടെ ചന്തയിലെ കച്ചവടം നഷ്ടമായിരുന്നു.
ഇത്തവണ 2,000 കന്നുകാലികൾ വില്പനയ്ക്കായി എത്തിയെന്ന് ചന്തനടത്തിപ്പുകാർ പറഞ്ഞു. ആന്ധ്ര, തമിഴ്നാട്, കർണാടക, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് 60 ലോഡ് കന്നുകാലികളാണെത്തിയത്. നാടൻ കന്നുകാലികളും ചന്തയിലെത്തിയിരുന്നു. പോത്തുകൾക്കുപുറമേ കാളകളെയും എത്തിച്ചിരുന്നു. കച്ചവടക്കാരുടെ എണ്ണത്തിലും വർധനയുണ്ടായതായി നടത്തിപ്പുകാർ പറഞ്ഞു. മലബാർമേഖലയിൽനിന്നാണ് കൂടുതലും കച്ചവടക്കാരെത്തിയത്.